കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഐഎംഎ, കെജിഎംഒഎ, , ഇഎസ്ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു, ലേബർ റൂം , അത്യാഹിത വിഭാഗം എന്നിവ പ്രവർത്തിക്കും. ഡോക്ടർമാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഓർഡിനന്‍സ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.