ഡോക്ടർമാർക്കെതിരെ ജനപ്രതിനിധികൾ ആഹ്വാനം ചെയ്യുന്ന അക്രമങ്ങൾ തടയും; വിവിധ സംഘടനകൾ

കൊല്ലം: കൊല്ലത്ത് ആശുപത്രിയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ എം എൽ എ ഗണേഷ്‌കുമാറിന്റെ മുൻ പരാമർശത്തിന് എതിരെ വീണ്ടും പ്രതിക്ഷേധം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന എം എൽ എയുടെ നിയമസഭയിലെ പരാമർശം ഏറെ വിവാദമായിരുന്നു. ഡോക്ടർമാർക്കെതിരെ ജനപ്രതിനിധികൾ ആഹ്വാനം ചെയ്യുന്ന ഇത്തരം അക്രമങ്ങൾ അന്വർത്ഥമായെന്ന് എം എൽ എയുടെ പേരെടുത്ത് പറയാതെ ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ പ്രതികരിച്ചു. സംഭവത്തിൽ സംസ്ഥാന വ്യാപകമായ പ്രതിക്ഷേധം സംഘടിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.