കാക്കനാട്: ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എറണാകുളം കളക്ടറേറ്റിലെ ആദ്യത്തെ ഓഫീസായി ജില്ലാ ശുചിത്വ മിഷൻ. തൃക്കാക്കര നഗരസഭയിലാണ് രജിസ്റ്റർ ചെയ്തത്. ഹരിതമിത്രം ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആർ. കോഡ് ഓഫീസിൽ സ്ഥാപിച്ചു.ഓഫീസിലെ അജൈവ പാഴ്വസ്തുക്കളും യൂസർ ഫീസും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ. മനോജ് ഹരിതകർമസേനയ്ക്ക് കൈമാറി. ശുചിത്വ മിഷന്റെ ഓഫീസിൽ ഉണ്ടാവുന്ന ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കും.