സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയ സർക്കാർ ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം

ഇടുക്കി: സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് അന്വേഷണം. ഇടുക്കി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസറാണ് ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡുവെച്ച് ചികിത്സിക്കുന്നതായി കണ്ടെത്തിയത്. 2017-ലായിരുന്നു ഇയാൾ സർക്കാർ ഡോക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. 2019 മുതൽ ഇയാൾ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്നിരുന്നതായി വിജിലൻസിന് വിവരം ലഭിച്ചതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.