വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 75 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്

ഉദയംപേരൂർ: എറണാകുളം ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി നടന്ന സൽക്കാരത്തിൽ മീൻ കറി കഴിച്ച 75 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട നിരവധി ആളുകളെ തൃപ്പുണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയായ ഒരു യുവതിയെ എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയോടെയായിരുന്നു ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്.കൂടുതൽ ആരോഗ്യപ്രശ്നങ്ങളുള്ള മൂന്നുപേർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണെന്നും 20 പേർക്ക് പ്രാഥമിക ചികിത്സ നൽകി നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.