ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങി അധികൃതർ. 2026ന് ശേഷവും സ്വദേശിവത്കരണം തുടരുമെന്ന് മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രി അറിയിച്ചു. നിലവില്‍ യുഎഇയില്‍ നടപ്പാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് 2026 ആവുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് പിഴയായി വൻതുകയാണ് ഈടാക്കുന്നത്.