കോപ്പൻഹേഗൻ: കുട്ടികളുടെ ഭാഷ വികസനത്തിന് ഗർഭകാലത്തെ ഹോർമോണിനു പങ്കുണ്ടെന്നു പഠനം. ഡെൻമാർക്കിലെ ഒഡെൻസ് സർവകലാശാലാ ആശുപത്രിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗർഭാവസ്ഥയുടെ ഏഴ് മുതൽ ഒമ്പത് വരെയുള്ള മാസങ്ങളിൽ അമ്മയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോൺ കുട്ടിയുടെ സംസാരശേഷിയും ഭാഷാശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം. 1093 ഗർഭിണികളിലും 12 മുതൽ 37 മാസം വരെ പ്രായമുള്ള 1093 കുഞ്ഞുങ്ങളിലുമാണ് പഠനം നടത്തിയത്