ചെന്നൈ: തമിഴ്നാട്ടിൽ 22 പേരുടെ മരണത്തിനു കാരണമായ വിഷ മദ്യ ദുരന്തത്തിന് കാരണം മെഥനോൾ എന്ന് കണ്ടെത്തൽ. സംഭവ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത മദ്യം മെഥനോൾ ആണെന്ന് കണ്ടെത്തിയതായി സംസ്ഥാന ഡി ജി പി പറഞ്ഞു. മെഥനോൾ ഫാക്‌ടറികളിൽ നിന്ന് മോഷ്ടിച്ചതാണെന്നും അത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും പരിശോധനയിൽ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായും ഡി ജി പി അറിയിച്ചു.