ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നെഹ്‌റുട്രോഫി വാർഡ് സ്വദേശി വിനീതിനെയാണ് സൗത്ത് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാത്രി ആശുപത്രിയിൽ എത്തിയ ഇയാൾ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.