തൃശൂർ: തൃശൂര്‍ ജില്ലയിലെ നഴ്സുമാർ നടത്തിയ സമരം അവസാനിപ്പിച്ചു. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് 72 മണിക്കൂര്‍ പിന്നിട്ട സമരം അവസാനിപ്പിച്ചത്. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിൽ 29 ആശുപത്രികളിലും കഴിഞ്ഞ ദിവസം ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. എന്നാൽ, മറ്റൊരു ആശുപത്രി ഇന്നലെയാണ് ശമ്പള വർധന നടപ്പാക്കിയത്. ഇതോടെയാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചത്. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.