കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് നൽകുന്നതിന് പകരം രണ്ടാമത്തെ ഡോസ് നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് 45 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കുന്ന വാക്‌സിന്‍ നല്‍കിയെന്നാണ് പരാതി. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി.