തുന്നി ചേർത്ത ഹൃദയവുമായി മാരത്തോണിനിറങ്ങി മലയാളിയായ ഡിനോയ് തോമസ്

കൊച്ചി: ലോക ട്രാൻസ്‌പ്ളാന്റ് ഒളിമ്പിക്‌സിലെ അഞ്ച് കിലോമീറ്റർ മാരതോണി നിറങ്ങാനൊരുങ്ങി മലയാളിയായ ഡിനോയ് തോമസ്. ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയ്‌ക്ക് 2013ലാണ് തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയം തുന്നിച്ചേർത്തത്. ലിസി ആശുപത്രിയിലെ ഡോ. ജോസ് പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജോ ജോസഫിനൊപ്പം ഡി​നോയ് ഏപ്രിൽ 13ന് ഓസ്‌ട്രേലിയയിലേക്ക് പറക്കും. 15നാണ് പെർത്തിൽ ഒളിമ്പിക്‌സ് തുടങ്ങുന്നത്. ഡോ. ജോസ് ചാക്കോ പെരിയപുറം ചെയർമാനായ ഹാർട്ട് കെയർ ഫൗണ്ടേഷനാണ് യാത്രയ്ക്കുള്ള മുൻകൈയെടുക്കുന്നത്.