ബോസ്റ്റൺ : ചിലരിൽ ആയൂർദൈര്‍ഘ്യം നൂറ് വയസ്സുവരെ നീണ്ടുനിൽക്കുന്നതിനുള്ള കാരണം കണ്ടെത്തി ഗവേഷകർ. ടഫ്റ്റ്സ് മെഡിക്കല്‍ സെന്‍ററും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം. ആയുസ്സില്‍ 100 വയസ്സ് തികയ്ക്കുന്നവര്‍ക്ക് പ്രത്യേക തരത്തിലുള്ള ഒരു പ്രതിരോധ കോശ വിന്യാസവും, അനുബന്ധ പ്രവര്‍ത്തനങ്ങളുമാണുള്ളതെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇത് വളരെ സജീവമായ പ്രതിരോധ സംവിധാനം നിലനിർത്തുകയും ഇതുവഴി രോഗബാധയുടെ അനന്തര ഫലങ്ങളില്ലാതെ ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1900 കളിൽ മനുഷ്യന്‍റെ ജീവിതദൈര്‍ഘ്യം 31 വയസ്സായിരുന്നു. എന്നാൽ 2023 എത്തിയപ്പോൾ രണ്ട് മടങ്ങിലധികം വര്‍ധിച്ച് 73.2 ആയി. 2050 ഓടെ ജീവിതദൈര്‍ഘ്യം 77.1 വയസ്സാകുമെന്നാണ് പഠനം കണക്കാക്കുന്നത്. മാത്രവുമല്ല 100 വയസ്സു വരെ ജീവിച്ചിരിക്കുന്നവരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.