ഡൽഹി: രാജ്യത്ത് ചൂട് കൂടുന്നു. ഏപ്രിൽ മുതൽ ജൂൺവരെ പലയിടങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ മധ്യ,കിഴക്ക്,വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്. കൊടുംചൂടിനെ നേരിടാൻ സ്വയം ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. സൂര്യാഘാതം, സൂര്യാതപം തുടങ്ങിയവയെക്കുറിച് അറിഞ്ഞിരിക്കുകയും പരമാവധി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതുമാണ്.