കൊച്ചി : കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളില്‍ വാതക ചോര്‍ച്ച. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ച ഉണ്ടായത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ചോര്‍ച്ച അപകടകരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും ഇന്നലെ വൈകീട്ടോടെയാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടുതുടങ്ങിയത്. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.