ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 63,562 ആയി ഉയർന്നു. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനമാണ്. അതേസമയം അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രണ്ടാഴ്ച്ചയ്ക്ക് ശേഷം കോവിഡ് കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ.