ചികിത്സയിൽ കഴിയുന്ന റഷ്യൻ യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന റഷ്യൻ യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. ആൺ സുഹൃത്തിൽ നിന്ന് മാനസികമായും ശാരീരികമായും ഉപദ്രവം ഉണ്ടായെന്നും, ലഹരി നൽകി ബലമായി പീഡനത്തിനിരയാക്കിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. സുഹൃത്തിനെ ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി ആദ്യം ഖത്തറിലെത്തി. അതിനുശേഷം നേപ്പാളിലും പിന്നീട് ഇന്ത്യയിലും
എത്തുകയായിരുന്നു.