കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ വഴിത്തിരിവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ചെന്ന ആരോപണത്തിൽ വിദഗ്ധ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. കത്രിക മെഡിക്കൽ കോളേജിന്റെ അല്ലായെന്നു അന്വേഷണത്തിൽ കണ്ടെത്തി.2017 ലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ഹർഷീന എന്ന യുവതിയുടെ സിസേറിയൻ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. യുവതിയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നേത്രത്വത്തിൽ രണ്ട് സമിതി അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.