റിയാദ്: സൗദി അറേബ്യയിൽ നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംഗളൂരുവിലാണ് അഭിമുഖം നടക്കുക. സ്‍പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്സ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി, പോസ്റ്റ് ബി.എസ്.സി, എം എസ് സി , പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് സർജറി, കാർഡിയാക് സർജറി, ജനറൽ പീഡിയാട്രിക് തുടങ്ങിയ വിവിധ ഡിപ്പാർട്മെന്റുകളിലേക്കാണ് സ്‍പെഷ്യലിസ്റ് ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ്. തീവ്രപരിചരണ യൂണിറ്റ്, ലേബർ & ഡെലിവറി, മെറ്റേണിറ്റി ജനറൽ, മെഡിക്കൽ & സർജിക്കൽ, തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് നഴ്സുമാരുടെ ഒഴിവുകൾ. ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. മാർച്ച് 11 വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും നോർക്ക റൂട്സിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.