വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ

റിയാദ്: വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതി സൗദിയിൽ പിടിയിലായി. കൊലപാതകം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണു പ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ പിടിയിലാകുന്നത്. ഖത്തർ – സൗദി അതിർത്തിയായ സൽവയിൽ നിന്ന് നാലുമാസം മുൻപാണ് പ്രതിയെ സൗദി പോലീസ് പിടികൂടുന്നത്. തുടർ നടപടികൾക്ക് ശേഷം കേരളാ പോലീസ് നേരിട്ടെത്തി കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തു. 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടാൻ കേരളാ പോലീസ് ഇന്റർ പോളിന്റെ സഹായം തേടിയിരുന്നു.