റിയാദ്: ലുലു ഗ്രുപ്പ് മേധാവി എം എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. ജനസേവനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മേഖലയിൽ നടത്തിയ സേവനത്തിനാണ് ആദരം. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ സൗദി ജയിലുകളിൽ കഴിയുന്ന നിരാശ്രയരെ സഹായിക്കുക, രാജ്യത്തിൻറെ വികസന പ്രക്രിയകളിൽ അവരെ പങ്കാളികളാക്കുക,ചാരിറ്റി പ്രവർത്തനങ്ങൾ പൂർണമായും ജനോപകാരപ്രദമാക്കുക തുടങ്ങിയ ലക്ഷ്യവുമായി സൗദി കിരീടാവകാശിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇഹ്സാൻ എന്ന സേവന സംഘടനക്ക് എം എ യൂസഫലി നൽകിയ പത്തു ലക്ഷം റിയാലിന്റെ സംഭാവന നല്ലൊരു മുതൽക്കൂട്ടാണെന്നു അധികൃതർ പറഞ്ഞു.