കോഴിക്കോട്: കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി അഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യന്‍ യുവതി പൊലീസിനോട് പറഞ്ഞു. ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് തന്റെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റതായും, തന്റെ ഫോണും പാസ്പോര്‍ട്ടും അഖില്‍ നശിപ്പിച്ചുവെഎന്നും യുവതി പൊലീസിനെ അറിയിച്ചു. പ്രതി അഖില്‍ ലഹരിക്ക് അടിമയാണ്. താത്ക്കാലിക പാസ്പോര്‍ട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അടയ്ക്കാനുള്ള നീക്കങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്.