കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിനിരയായ താൻ അനുഭവിച്ചത് അതിക്രൂരമായ പീഡനമെന്ന് യുവതി. ശനിയാഴ്ച തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യുവിനു പുറത്ത് വിശ്രമിക്കുന്ന യുവതിയോട് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തി എന്നതായിരുന്നു പരാതി. നേരിട്ട അതിക്രമം കൃത്യമായി ഓര്‍മയുണ്ട്, നീതിക്കായി ഏതറ്റംവരെയും പോകും, ഒരു സ്ത്രീയ്ക്കും ഇനി ഇങ്ങനെ സംഭവിക്കരുതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് വനിതാജീവനക്കാര്‍ മൊഴിമാറ്റാന്‍
ആവശ്യപ്പെട്ടത് . മാനസികരോഗിയാണെന്നുവരെ അവര്‍ പറഞ്ഞുപരത്തിയെന്നും അതിജീവിത ആരോപിച്ചു.