കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം

കോട്ടയം: കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം. വിദ്യാർഥിനിയുടെ പരാതിയിൽ വിജയപുരം മാങ്ങാനം സ്വദേശിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു ഇയാൾ. റൂമിൽ രോഗിയെ പരിചരിക്കാൻ എത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയോട് ഇയാൾ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് യുവതി പരാതിനല്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.