സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ രംഗത്ത്

കൊല്ലം: സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും 5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയാണെന്നാണ് ഡോക്ടർമാരുടെ വിമർശനം. സർക്കാരിന് പല തവണ ഇത് സംബന്ധിച്ച അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നും ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ ധർണയും നടത്തുമെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ അറിയിച്ചു.