കൊച്ചി: ഏപ്രിൽ മാസം മുതൽ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ഒരുങ്ങി കൊച്ചി കോർപ്പറേഷൻ. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം വാതിൽപ്പടി ശേഖരണത്തിലൂടെയാണ് മാറ്റത്തിനൊരുങ്ങുന്നത്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക.