രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയതെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച കോട്ടയം വടവാതൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. വടവാതൂരിൽ 39.4 ഡിഗ്രി സെൽഷ്യസും , പൂഞ്ഞാർ 39.1 , കോട്ടയം നഗരം- 37.2 . വൈക്കം- 38.2. കുമരകം- 35.6 എന്നിങ്ങനെയാണ് താപനില. വെള്ളം കുടിക്കുന്നതിൽ കൂടുതൽ ശ്രദ്ധവേണമെന്നും കുപ്പിവെള്ളം ഉപയോഗിക്കുന്നവർ അത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് ഓർമിപ്പിച്ചു.