തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ തുടർച്ചയായി നാലാം ദിവസവും കോട്ടയത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് നേരിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നല്കുന്ന വേനൽക്കാല ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം.