തൃശൂർ: തൃശ്ശൂരിൽ വീണ്ടും ഭഷ്യവിഷബാധ മരണമെന്ന് സംശയം .തൃശൂർ കടപ്പുറം സ്വദേശി പ്രകാശനാണ് മരിച്ചത്. പ്രകാശന്റെ മക്കളായ പ്രവീണും സംഗീതയും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൃശ്ശൂരിലെ അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് വാങ്ങിയ ചില്ലി ചിക്കൻ പ്രകാശനും മക്കളും കഴിച്ചു. എന്നാൽ മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാൽ പ്രകാശന്റെ ഭാര്യ രജനി കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലിൽനിന്ന് വാങ്ങിയ ചില്ലി ചിക്കൻ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കുടുബം സംശയിക്കാൻ കാരണം. വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു. പ്രകാശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്താമാകൂയെന്ന് പോലീസ് അറിയിച്ചു.