മലപ്പുറം: മലപ്പുറത്ത് സോഷ്യൽ മീഡിയയിലൂടെ രോഗികളെ ആകർഷിച്ച് ചികിത്സ നടത്തിയതിന് വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ സോഫി മോൾ, സുഹൃത്ത് കുറ്റിയാടി സ്വദേശി ബഷീർ എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റു ചെയ്തത് . ചാവക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി . മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ ചികിത്സ തേടിയിരുന്നത് . ഇയാൾക്ക് രോഗം മാറിയില്ലെന്നു മാത്രമല്ല, മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. മുൻപ് രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോൾ. പ്രതികളെ തിരൂർ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കി.