തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഐ എം എ യുടെ നേതൃത്തത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക്. രാവിലെ 6 മണി മുതൽ വൈകീട്ട് ആറ് വരെയാണ് സമരം. കെ ജി എം ഒ എ ഉൾപ്പടെ മുപ്പതോളം ഡോക്ടർമാരുടെ സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. അതേസമയം പലയിടത്തും അത്യാവശ്യക്കാരായ രോഗികൾക്ക് ഒപി ടിക്കറ്റ് നൽകി രോഗികളെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നുണ്ട് . അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുണ്ടായ അക്രമ സംഭവം ഉൾപ്പടെ സംസ്ഥാനത്ത ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷിത തൊഴിലിടം എന്നവകാശം ഉന്നയിച്ച ഡോക്ടർമാർ തെരുവിലിറങ്ങിയത്.