കൊച്ചി: ദേശിയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലക്ക് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എം എസ് സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിഞ്ജാനം എന്നിവയാണ് യോഗ്യത. കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. 25000 രൂപ ശമ്പളം ഉണ്ടായിരിക്കും. പ്രായ പരിധി 2023 മാർച്ച് ഒന്നിന് 40 വയസ് കവിയരുത്. സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാർച്ച് 15 ന് വൈകിട്ട് മൂന്നിനകം ദേശിയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2354737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.