തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പുതിയ ജനിതക വകഭേദം ഉണ്ടോയെന്ന് കണ്ടെത്തും. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ആശുപത്രി സംവിധാനം വിലയിരുത്തും. രോഗലക്ഷണമുള്ളവര്‍ക്ക് വേണ്ട പരിശോധനകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാരുടെ സമരത്തിൽ മന്ത്രി പ്രതികരിച്ചു. സാങ്കേതിക അനുമതികളാണ് സ്റ്റൈഫെൻഡ് വിതരണത്തിന്റെ കാലതാമസത്തിനു കാരണമെന്നും അത്തരം സാങ്കേതിക തടസ്സങ്ങള്‍ മാറ്റുന്നതിന് വേണ്ടി ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പാറ്റൂരില്‍ സ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് സ്വീകരിച്ച നടപടി നിര്‍ഭാഗ്യകരമാണ്ണെന്നും പൊലീസുമായി സഹകരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നടപടികളുമായി വനിതാ ശിശു വികസന വകുപ്പ് മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.