വാഷിംഗ്‌ടൺ: യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് അമേരിക്കയിലെ പെന്റഗൺ പഠനം. വിമാനങ്ങളിൽ ഇന്ധനം നിറക്കുന്നവരിലും അറ്റകുറ്റപ്പണി ചെയ്യുന്നവരിലും രോഗസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. വിരമിച്ച മിലിറ്ററി ഏവിയേറ്റർമാരിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരുന്നതായും പെന്റഗണിന്റെ പഠനത്തിൽ പറയുന്നു. 1992 നും 2017 നും ഇടയിൽ യുദ്ധ വിമാനങ്ങളിൽ ജോലി ചെയ്തിരുന്ന ഏകദേശം 900 ,000 ജീവനക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് പെന്റഗൺ ഇക്കാര്യം കണ്ടെത്തിയത്.