കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. ഖരമാലിന്യ സംസ്കരണത്തിനായി എല്ലാ ജില്ലകളിലെയും സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത എന്നിവയെ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു . കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു. ചട്ടം നടപ്പാക്കി കളക്ടർമാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും.