ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ

ഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഐ സി എം ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ഐ സി എം ആർ കർശന നിർദേശം നൽകി. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടിക പുറത്തുവിട്ടതായും പ്രത്യേക ജാഗ്രത പുലർത്തണമെന്നും ഐ.സി.എം.ആർ അറിയിച്ചു.അതേസമയം, മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ, ശ്വാസംമുട്ട് എന്നിവ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ഐ സി എം ആർ നിർദേശം നൽകി.