കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നടി താനല്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര നടി അഞ്ജു കൃഷ്ണ അശോക്. പേര് രണ്ടും സാമ്യമുള്ളതിനാൽ സോഷ്യല്‍ മീഡിയയില്‍ പലരും തന്നെ ടാഗ് ചെയ്യുകയാണെന്നും നടി പറഞ്ഞു. ഇത്തരം ടാഗുകള്‍ നീക്കം ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്, അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അഞ്ജു കൃഷ്ണ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ചയായിരുന്നു തൃക്കാക്കരയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് വില്പന നടത്തിയ അഞ്ജു കൃഷ്ണ എന്ന നാടകനടി പിടിയിലായത്.