നടൻ ബാലയെ സന്ദർശിച്ച് മുൻ ഭാര്യയും മകളും

 

കൊച്ചി: നടന്‍ ബാലയെ ഗായികയും മുന്‍ ഭാര്യയുമായ അമൃതയും മകളും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സഹോദരിയും ഗായികയുമായ അഭിരാമിക്കൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നിലവില്‍ ബാലയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടറോട് സംസാരിച്ചതായും അഭിരാമി ഫേസ്ബുക്കില്‍ കുറിച്ചു. ബാലയുടെ അടുത്ത് തങ്ങള്‍ കുടുംബസമേതം എത്തിയെന്നും മകളും ചേച്ചിയും ബാലയെ കണ്ട് സംസാരിച്ചതായും അഭിരാമി പറഞ്ഞു. അമൃത, ഹോസ്പിറ്റലില്‍ ബാലയോടൊപ്പമുണ്ട്. ചെന്നൈയില്‍ നിന്നും ബാലയുടെ സഹോദരന്‍ ശിവ എത്തിയിട്ടുള്ളതായും ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭിരാമി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.