തിരുവനന്തപുരം: അവയവമാറ്റം നടത്തിയവര്‍ കഴിക്കേണ്ട മരുന്നുകള്‍ വിപണിയിലിറക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് തുടര്‍ചികിത്സാ ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പറയുന്നു. വൃക്ക, കരള്‍ തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള പ്രതിരോധ മരുന്നുകളായ മൈക്കോഫിനലേറ്റ്, അസാതയോപ്രിന്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണിയിലിറക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന മരുന്നിനെക്കാള്‍ വിലക്കുറവിലായിരിക്കും കെ.എസ്.ഡി.പി. മരുന്നുകള്‍ നല്‍കുക.