കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍.

കോഴിക്കോട് :കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് അറസ്റ്റിലായത്. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി. പ്രതികള്‍ പെണ്‍കുട്ടിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്ക് എത്തിച്ച് ലഹരിപാനീയം നല്‍കി മയക്കി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.