ദുബൈയിൽ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിൽ

ദുബായ്: ദുബൈയിൽ അപ്പാര്‍ട്ട്മെന്റ് ബില്‍ഡിങിന്റെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിൽ. യുവാവ് താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ താമസിക്കുന്ന 16 കാരിയായ പെണ്‍കുട്ടിയെയാണ് 25 കാരനായ പ്രതി ശല്യം ചെയ്‍തത്. ലിഫ്റ്റിൽ വച്ചും തുടർന്ന് ലിഫ്റ്റില്‍ നിന്ന് ഇറങ്ങി അപ്പാര്‍ട്ട്മെന്റിലേക്ക് നടക്കവേ ഇയാള്‍ പിന്നാലെ ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.