സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്ളോടോക്സിന് പാലില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പാലില്‍ അഫ്ളോടോക്സിന് സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് . കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറഞ്ഞു . കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്ളോടോക്സിന് എം 1 കാരണമാകും. വിഷാംശം കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വൻകിട പാൽ കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡയറി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പാലിൽ വിഷാംശമുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും.