അവശ്യമരുന്നുകളുടെ വില കുറക്കുന്നതിനുള്ള നടപടികളുമായി ഔഷധവിലനിയന്ത്രണ സമിതി.

ന്യൂ ഡൽഹി :അവശ്യമരുന്നുകളുടെ വില കുറക്കുന്നതിനുള്ള നടപടികളുമായി ഔഷധവിലനിയന്ത്രണ സമിതി. 55 ഇനം മരുന്നുകളുടെ വിലയാണ് കുറച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ വിലക്കുറവുവരുത്തിയ മരുന്നിനങ്ങളുടെ എണ്ണം 409 ആയി. പുതിയതായി വില കുറച്ച മരുന്നുകളില്‍ അര്‍ബുദത്തിനുള്ള ജെഫിറ്റിനിബ് 250 എം.ജി. ഗുളിക, റിത്തക്സിമാബ് കുത്തിവെപ്പ് മരുന്ന്, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്ന ഓക്സിടോസിന്‍ കുത്തിവെപ്പ് മരുന്ന് എന്നിവ കൂടാതെ പാരസെറ്റോമോള്‍, അസിത്രോമൈസിന്‍, കെറ്റമിന്‍, ട്രമഡോള്‍, സെഫിക്സൈം തുടങ്ങിയവയും ഉള്‍പ്പെടുന്നു.