തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

 

തിരുവനതപുരം :തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇത്രയും പ്രായം ചെന്നയാളില്‍ വിജയകരമായി ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് ഇന്ത്യയില്‍ ആദ്യമായാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഡയഫ്രത്തില്‍ ഹെര്‍ണിയ മൂലമുള്ള അസ്വസ്ഥതയാല്‍ രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയായ വയോധികയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് മെഷ് തുന്നിച്ചേര്‍ത്തുവെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗി സുഖംപ്രാപിച്ചുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു