കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. ഇത് സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസിസ്റ്റന്റ് കമ്മിഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സ രേഖകളിൽ മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാൻ ഫൊറൻസിക് പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തിൽ ചികിത്സ പിഴവ് വ്യക്തമായതോടെ ഡോക്ടറെ പ്രതി ചേർത്ത് പോലീസ് കേസെടുത്തിരുന്നു.