ന്യൂ ഡൽഹി :ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 89,155 കോടി രൂപ. ഇതില്‍ 2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമാണ്. 2047-ന് മുമ്പായി രാജ്യത്തുനിന്നും അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുന്നതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നും ധനമന്ത്രി അറിയിച്ചു.