ഇടുക്കി :ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയെന്ന പരാതിയില്‍ ഇടുക്കിയിൽ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഇടുക്കി വാഗമണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരേയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയില്‍നിന്ന് പുഴുവിനെ കിട്ടിയത്. ഇതോടെ വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധിക്കുകയും അധികൃതരെത്തി ഹോട്ടലിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു. ഹോട്ടലിനകത്ത് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകംചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.