ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകൾ : പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി :ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കോൺസൾറ്റഷനുകൾ കൈവരിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരെയും അഭിനന്ദിക്കുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.