അബുദാബി: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചര്‍ ബസ് സര്‍വിസ് ഖാലിദിയ – ബലദ് റൂട്ടില്‍ ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലര്‍ സര്‍വിസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴില്‍ ആരംഭിച്ചത് ബുധനാഴ്ചയാണ്. മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീര്‍ സഊദ് അല്‍ഫൈസല്‍ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയില്‍ പ്രതിദിന സര്‍വിസ് നടത്തും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസാണിത്. ബസ് ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.