കോട്ടയം കടുത്തുരുത്തി മുളക്കുളത്ത് കാലിത്തീറ്റയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തതായി പരാതി

    കോട്ടയം : കോട്ടയം കടുത്തുരുത്തി മുളക്കുളത്ത് കാലിത്തീറ്റയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തതായി പരാതി. അഞ്ച് വര്‍ഷം പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റ കഴിച്ചതിന് ശേഷം പശുവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. ജില്ലയില്‍ മറ്റുചില ഇടങ്ങളിലും ഇതേ കമ്പനിയുടെ കാലിത്തീറ്റ കഴിച്ച പശുക്കള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കോട്ടയത്തിന് പുറമെ കണ്ണൂര്‍ ജില്ലയില്‍നിന്നും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കാലിത്തീറ്റയുടെ ബാക്കിയുള്ള സ്റ്റോക്ക് തിരിച്ചെടുക്കാമെന്ന് കമ്പനി കര്‍ഷകരെ അറിയിച്ചതായാണ് സൂചന. അതേസമയം, നഷ്ടപരിഹാരം ലഭിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.